Sunday, July 23, 2017

നഷ്ടപ്രണയം
**********************
ഇനിയൊന്നും പറയാനില്ലേ
ഇരവുകളിൽ കരയാനല്ലേ
ഇതുവഴി നീ കണ്ണും ചിമ്മി
ഉരിയാടാതകലുകയല്ലേ 
തലതാഴ്ത്തി വിതുമ്പുകയല്ലേ..

നിണമൂറും  നിനവ് നിറച്ചും
നനവുള്ളൊരു തേങ്ങലുമേന്തി
ഗതി മാറും വഴികളിലിപ്പോൾ
വെറുതെ നീ അലയുകയല്ലേ ..
വിറയാൽ നീ പിടയുകയല്ലേ ..

പലവട്ടം ചോദിച്ചിട്ടും
പറയാതെ ,പിന്തിരിയാതെ
പകലന്തി നേരത്തെല്ലാം
അകമെങ്ങോ എരിയുകയല്ലേ..

ഒരുനാൾ നിൻ കരളിനുള്ളിൽ
കനമാകും കനലുകളെല്ലാം
എരിതീയായ് നിറഞ്ഞു കത്തും
അരികിൽ എൻ പ്രണയമിരിക്കും .

 പൊള്ളിക്കും വേദനയപ്പോൾ
ഉള്ളിൽ നിന്നാർത്തു വിളിക്കും
എന്തേ നീയറിയാഞ്ഞു
എൻ മിഴിയിലെ രാഗരഹസ്യം.

അലറുന്നയാഴിക്കൊപ്പം
എന്തെ നീ കേൾക്കാഞ്ഞു
തലതല്ലിത്തകരും തിര തൻ

നെഞ്ചിൽ കുടുങ്ങിയഗീതം .

No comments:

Post a Comment