തിരികെയെത്തണം
.
*****************************
എവിടെയോ നീ
വെറുതെയെന്തിനോ
അ ലഞ്ഞ നേരവും,
വിരൽ മടക്കി നെഞ്ചിൽ വെച്ചി
ട്ടൊരു നിമിഷം മുന്പിലേക്കും
മുകളിലേക്കും
പിന്നിലേക്കും
മിഴിയയച്ചു
നോക്കി നീ
തളർന്നു നിന്ന നേരവും ,
ഒന്ന് കൂടി
ഓർക്കണം.
തുടങ്ങി വെച്ച പാതയിൽ
നിനക്ക് തിരികെയെത്തണം.
വളരെ നീണ്ട യാത്രയിൽ
വഴി മറന്നു പോയിടാം,
ചുരങ്ങൾ വളരുംമലകളിൽ
കയങ്ങൾ താഴേക്കൊഴുകിടാം
ഒഴുക്കിൽ വീണുരുണ്ടു കാട്ടിൽ
ഒടുക്കം തനിയെയായിടാം.
പക്ഷെ തിരികെ കയറണം.
നിനക്ക് തിരികെയെത്തണം.
പകുതിയാക്കി
വെച്ച പലതും
ഇനിയുമുണ്ട്
തീർക്കുവാൻ
ഇന്നു മുണ്ട് കാലം തീർത്ത
വാക പൂത്ത തണലുകൾ.
അവിടെ നിന്നെ നോക്കി നോക്കി
വഴിയള ന്ന കണ്ണുകൾ.
മറന്നു കൂടാ ,ഓടിയെത്ര
യകലുവാൻ കൊതിക്കിലും.