Saturday, December 3, 2016

വരികളിലൊരുവൾ..
*****************************

ഒരു പാട്ടിലലിയുന്ന വരികളിൽ ഇന്നെന്റെ
ഹൃദയമാം  മൗനത്തിൽ 
നിന്നെ ഞാൻ  തിരയും .

മറു പാട്ടു പാടുവാൻ മറുപടി ചൊല്ലുവാൻ
വരികില്ല നീയിന്നെന്നറിയുന്ന നേരവും .

വ്രണിതമാം മോഹത്തിൻ നീറുന്ന നോവിലും
പ്രണയമായി നിൻ സ്മൃതി എന്നെപ്പൊതിയും.

ഇടറുന്ന നെഞ്ചിലെ തുടിതാളമെന്നും   
ഉതിർ ക്കുന്ന  മന്ത്രണം നിൻ നാമമാവും

ഇനിയില്ല ബാക്കിയെൻ കരളിൽ നിറങ്ങളും
കിനിയും മഴതുള്ളി പകരും മണങ്ങളും

വെറുതേ പറക്കുമെൻ കനവിന്റെ ചിറകുകൾ
വിറയാർന്നു  തളരുമീ മൂക മാർഗ്ഗങ്ങളിൽ

അവിടെ ഞാൻ തിരയും നിൻ ഉഛ്വാസ

ഗന്ധമെൻ നോവിൽ ,
ന്നോർമ്മ തൻ താളപ്പിഴകളിൽ ..

1 comment:

  1. ഓർമ്മകൾക്കു മരണമില്ല ......നന്നായിട്ടുണ്ട്...

    "മറു പാട്ടു പാടുവാൻ മറുപടി ചൊല്ലുവാൻ
    വരികില്ല നീയിന്നെന്നറിയുന്ന നേരവും .

    വ്രണിതമാം മോഹത്തിൻ നീറുന്ന നോവിലും
    പ്രണയമായി നിൻ സ്‌മൃതി എന്നെപ്പൊതിയും"

    ReplyDelete